പൊലീസ് കരുതൽ തടങ്കലിൽ എടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

MAY 3, 2026, 8:13 AM

കൊച്ചി: പൊലീസ് കരുതൽ തടങ്കലിൽ എടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു. 111(3),111(4) ബിഎൻഎസ് പ്രകാരമാണ് കേസ്.  ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കേസെടുത്തത്.അർജുനെ കോടതിയിൽ ഹാജരാക്കും.

ഇന്ന് രാവിലെയാണ് അർജുനെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്. ഇവർ സഞ്ചരിച്ച മൂന്ന് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ ആയങ്കി എത്തിയതെന്നാണ് വിവരം.വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹത ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam