ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവിലിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു അരൂര്‍ പോലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ചിത്രം സഹിതം വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ സമഗ്ര അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
