സുൽത്താൻ ബത്തേരി: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ ഒരു കെട്ട് കൽപ്പറ്റയിൽ മാറി എത്തി. 50 ഓളം പോസ്റ്റൽ വോട്ടാണ് ഇതിലുള്ളത്. ഇതോടെ പോസ്റ്റൽവോട്ട് എണ്ണുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി അറിയിച്ചു.
അതേസമയം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഐസി ബാലകൃഷ്ണനാണ് വിജയിച്ചത്.81,077 വോട്ടുകളായിരുന്നു ലഭിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥനും ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് ടേമുകളിലായി ഐസി ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചുവരുന്നത്. ഇത്തവണയും ഐസി ബാലകൃഷണൻ തന്നെയാണ് കോൺഗ്രസിനു വേണ്ടി രംഗത്ത് ഇറങ്ങുന്നത്. കവിത എഎസ് ആണ് ബിജെപി സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനുവേണ്ടി രംഗത്ത് ഇറങ്ങുന്നത് എംഎസ് വിശ്വനാഥനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
