തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്‌ഡിനെ കുറിച്ചുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മറുപടിയെ വിമർശിച്ച് എ.എ. റഹീം എംപി.
”ഞാൻ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് ഞാനാണ്.“ സംഘപരിവാർ വേട്ടയ്ക്കു വിട്ട ഇഡിയെക്കുറിച്ചു പുറകേ നടന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോഴും ഒരക്ഷരം മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇന്ന് മൗനം വെടിഞ്ഞപ്പോൾ, ആ വായിൽ നിന്നും പുറത്തു കേട്ട ഈ വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’ ആണെന്ന് “പറയാൻ പറഞ്ഞു”. എന്ന് എ.എ. റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ഇ.ഡി റെയ്‌ഡിന് പിന്നാലെ സിപിഐഎം നേതാക്കൽ വി.ഡി. സതീശനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം ആരോപണങ്ങളെ സതീശന്‍ പരിഹസിച്ചു. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ പരിഹാസരൂപേണ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
