കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടി എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്