സംസ്ഥാനത്ത് 79.70% പോളിംഗ്; ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ 

MAY 3, 2026, 3:09 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 20,028 സർവീസ് വോട്ടുകൾ ലഭിച്ചതായും ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം പ്രചരിപ്പിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

നാളെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റ് വോട്ടുകളാണ് എണ്ണുക. തുടർന്ന് ഇവിഎം വോട്ടുകൾ രാവിലെ 8.30ന് ശേഷം എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി 32,301 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഉദ്യോഗസ്ഥർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷാ ചുമതലയിൽ സിആർപിഎഫ് ഉദ്യോഗസ്ഥരും ഉണ്ടാകും.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ വിജയാഘോഷങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നിയന്ത്രിക്കാമെന്നും അധികൃതർ അറിയിച്ചു. വോട്ടെണ്ണലിൽ സംശയങ്ങൾ മുഴുവൻ തീർത്ത ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ.

സ്ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയില്ലെന്നും, അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് 5 മണിയോടെ ഉണ്ടാകാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam