കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരനായ 74കാരൻ ആത്മഹത്യ ചെയ്തു. വളയത്തു ജോസഫ് എന്ന പാപ്പച്ചനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം.വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ കത്തു നൽകിയിരുന്നു.
പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പരാതി നൽകിയിരുന്നു. നവംബര്‍ 9നാണ് തനിക്കും ഭിന്നശേഷിക്കാരിയായ മകള്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പരാതി നല്‍കിയത്. 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, എസ്എച്ച്ഒ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.
ജോസഫിന്റെ രോഗിയായ മകളെ അയൽവാസികൾ അടക്കം നേതൃത്വമെടുത്ത് അനാഥാലയത്തില്‍ എത്തിച്ചു.ഇയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായി.
ENGLISH SUMMARY: 74 year old commited suicide
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്