മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസുകാരൻ അഞ്ച് പേർക്ക് പുതുജീവൻ നൽകും

JULY 6, 2026, 1:16 AM

തിരുവനന്തപുരം:  മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസുകാരൻ അഞ്ച് പേർക്ക് പുതുജീവൻ നൽകും. 

തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരൻ യാഷ്വാനാണ് സംസ്ഥാനത്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്.  

അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജമാക്കി അധികൃതർ. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിലാണ്  യാഷ്വാന് മസ്തിഷ്ക മരണം സംഭവിച്ചത്.

vachakam
vachakam
vachakam

ഏഴ് വയസ്സുകാരന്റ മസ്തിഷ്കമരണം സ്ഥിരീകരിച്ചത് കിംസ് ആശുപത്രിയിൽ വച്ചായിരുന്നു. തിരുവനന്തപുരത്ത് നിന്ന് അവയവ ദാന സംഘം പോവുന്നത് റോഡ് മാർഗമാണ്. 

യാഷ്വാന്റെ വൃക്കയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് റോഡ് മാർഗം പോവുന്ന സംഘത്തിനാണ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയത്. അവയവദാന സംഘം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. 

 യാഷ്വാന്റെ കരൾ കിംസിൽ തന്നെയുള്ള രോഗിക്കാണ് നൽകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീ ചിത്രയിലെ രോഗിക്കുമാണ് നൽകുന്നത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഏഴ് വയസുകാരന്റെ വൃക്ക സ്വീകരിക്കുന്നത് കണ്ണൂർ സ്വദേശിയായ 17കാരനാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam