കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ : 50 വിദ്യാർഥികൾക്ക് ഛർദ്ദിയും തലകറക്കവും 

AUGUST 29, 2026, 7:47 PM

തൃശൂർ: തൃശൂരിൽനിന്നുള്ള വിദ്യാർഥികൾക്ക് ട്രെയിനിൽ ഭക്ഷ്യവിഷബാധയേറ്റു. 15നും 18നും ഇടയിലുള്ളവരാണ് വിദ്യാർഥികൾ.

ദില്ലിയിൽനിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

 ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂൾ അധികൃതരും റെയിൽവേ ജീവനക്കാരെയും ഹെൽപ്പ് ലൈനിലും വിവരം അറിയിച്ചു.

vachakam
vachakam
vachakam

 മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ അധികൃതർ മെഡിക്കൽ ടീമിനെ സജ്ജമാക്കി നിർത്തിയിരുന്നു. യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറിൽനിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്. കുട്ടികൾക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.  

ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ.ഒ പി ജുഗ്താവത്, സിവിൽ സർജൻ ഡോ. അനിരുദ്ധ കൗശൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ മെഡിക്കൽ ടീമും ചേർന്നാണ് ചികിത്സ നൽകിയത്. ആരോഗ്യനില തൃപ്തികരമായെന്ന് ഉറപ്പാക്കി 40 മിനിറ്റ് വൈകി ട്രെയിൻ യാത്ര തുടർന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam