സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ 

AUGUST 29, 2026, 8:33 PM

കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. 

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകള്‍ നല്‍കുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. 

പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു കാന്തപുരത്തിനുള്ള മറുപടി.

vachakam
vachakam
vachakam

സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുന്നതാണ് സര്‍ക്കുലര്‍ എന്നാണ് സംഘടനയുടെ നിലപാട്.വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് മുന്നോട്ടുപോയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാനിധ്യവും ഇന്ന് വളരെയേറെ ഉന്നതമാണ്.

അതില്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിലെ തൊഴിലുകളിലും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ഓര്‍മപ്പെടുത്തുന്നുണ്ട്. ഉന്നതമായ പദവികള്‍ വഹിക്കുന്നവരും പൊതുസമൂഹവുമായി നിരന്തരം ഇടപെടുന്നവരുമാണ് സ്ത്രീകളെന്നുമാണ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam