അച്ചൻകോവിൽ ആറ്റിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

AUGUST 26, 2025, 6:10 AM

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടതായി റിപ്പോർട്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി എന്നാണ് പുറത്തു വരുന്ന വിവരം. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

അതേസമയം ഒഴുക്കിൽപ്പെട്ട മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam