കാസർകോട് 19കാരിയെ ലോഡ്‌ജിലെത്തിച്ച് കെട്ടിയിട്ട് പീഡനം; യുവാവ് അറസ്റ്റിൽ

JUNE 15, 2026, 10:14 PM

കാസർകോട്: സുഹൃത്ത് ഗുരുതര മാനസിക വിഷമത്തിലാണെന്ന് വിശ്വസിപ്പിച്ച് 19കാരിയെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദ് (24) ആണ് പൊലീസ് പിടിയിലായത്.

ജൂൺ 13നാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ലോഡ്‌ജിലായിരുന്നു അതിക്രമമെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തായ പെൺകുട്ടി ലോഡ്‌ജിലുണ്ടെന്നും അടിയന്തരമായി കാണണമെന്നുമാണ് പ്രതി യുവതിയെ അറിയിച്ചത്. ആദ്യം യുവതിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഇയാൾ, തുടർന്ന് നഗരത്തിലെത്തിയ 19കാരിയെ ഓട്ടോറിക്ഷയിൽ ലോഡ്‌ജിലെത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

ലോഡ്‌ജിലെത്തിയ ശേഷം യുവതിയുടെ മൊബൈൽ ഫോൺ കൈവശപ്പെടുത്തിയ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ വസ്ത്രം ഉപയോഗിച്ച് കൈകെട്ടിയ ശേഷം വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അവസരം ലഭിച്ചപ്പോൾ ലോഡ്‌ജിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വിഷ്ണു പ്രസാദിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam