9-ാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ തട്ടികൊണ്ടുപോകലിന് കേസെടുക്കും

FEBRUARY 25, 2024, 11:26 AM

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തട്ടികൊണ്ടുപോകലിന് കേസെടുക്കും.

സംഭവത്തിൽ  മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്ന് തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. 

തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്.

vachakam
vachakam
vachakam

ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്.  

 കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam