ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതം.
പിതാവിനൊപ്പം മദ്യപിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്. ഇയാൾ ഒളിവിലാണ്.
2022 മുതലാണ് പതിനാലുകാരി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നത്.
അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്‍ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്‍റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെൺകുട്ടി.
അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കൂടുതൽ ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അൽപ്പം ആശ്വസിക്കാം! അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
കോതമംഗലം പാംകെയർ ഗ്രോവ്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു
നിതിൻ രാജിന്റെ മരണം; ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം; വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്
യുവി വികിരണം ഉയരുന്നു; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർഗോഡ് 13 വയസുകാരന് സൂര്യാഘാതമേറ്റു