മൊബൈൽ ഗെയിം നൽകാത്തതിൽ മനംനൊന്ത് 14കാരൻ ജീവനൊടുക്കി

APRIL 24, 2026, 5:07 AM

ഹുബ്ബള്ളി: മൊബൈൽ ഫോൺ ഉപയോഗിച്ച് ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. ഉദയനഗറിൽ താമസിച്ചിരുന്ന സമർഥ് ആണ് മരിച്ചത്.

പോലീസ് വിവരങ്ങൾ പ്രകാരം, കുട്ടി ഫ്രീ ഫയർ ഗെയിമിന് അടിമയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗെയിം കളിക്കുന്ന ശീലം കുറയ്ക്കാൻ വീട്ടുകാർ പല തവണ ഉപദേശിച്ചിരുന്നുവെങ്കിലും കുട്ടി അത് അവഗണിച്ചുവെന്നാണ് റിപ്പോർട്ട്.

സംഭവ ദിവസം രാത്രി അമ്മ വീണ്ടും ഗെയിം കളിക്കരുതെന്ന് പറഞ്ഞതിൽ മനംനൊന്ത സമർഥ് മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേശ്വാപുർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam