എറണാകുളത്ത് നിന്ന് ചൊവ്വാഴ്ച കാണാതായ 13കാരിയെ ഇതുവരെ കണ്ടെത്താനായില്ല; അന്വേഷണം ഊർജിതമാക്കി പോലീസ് 

APRIL 30, 2026, 5:45 AM

കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയെ ഇതുവരെ കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയാണ് കാണാതായത്.

കുട്ടി കരിമുകൾ ജംഗ്ഷൻ വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ തുടർന്ന് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. സമീപ പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കുട്ടിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

അമ്പലമേട് പൊലീസ് സ്റ്റേഷൻ ആണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്ന് പുറത്തുപോയതെന്നാണ് നിഗമനം.

vachakam
vachakam
vachakam

അന്ന് രാത്രി ഉറങ്ങാത്തതിനാൽ കുട്ടിയുടെ കൈയിൽ നിന്നുള്ള ഫോൺ അമ്മ വാങ്ങിവെച്ചിരുന്നു. തുടർന്ന് രാത്രി വീടിന്റെ വാതിലും ഗേറ്റും തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാണാതായ വിവരം മനസ്സിലായത്. കാണാതായ ദിവസം പച്ച ടീ-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കൂടാതെ വസ്ത്രങ്ങളടങ്ങിയ ഒരു ബാഗും കുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നു.

അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെക്കുറിച്ച് വിവരമുണ്ടെങ്കിൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam