തിരുവനന്തപുരം: കേരളത്തിലെ 52 ശതമാനത്തോളം വരുന്ന സ്ത്രീകളെ പ്രതിനിധാനം ചെയ്ത് ഇത്തവണ നിയമസഭയിലെത്തുന്നത് 11 വനിതകള്‍. ആകെ എം.എല്‍.എ.മാരുടെ 7.86 ശതമാനം മാത്രം. കഴിഞ്ഞ സഭയില്‍ 12 (8.57 ശതമാനം) വനിതകളാണ് ഉണ്ടായിരുന്നത്.
അതേസമയം ചരിത്രം കുറിച്ച് ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എ പുതിയ സഭയിലുണ്ടാവും. നിലവിലെ മന്ത്രിസഭയില്‍ അംഗങ്ങളായ മൂന്ന് വനിതകളും ജനവിധിയില്‍ പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച 18 വനിതാ സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ 12 വനിതകളില്‍ ഒന്‍പതുപേരും ജയിച്ചുകയറി. എന്‍.ഡി.എ 18 വനിതകളെ അണിനിരത്തിയെങ്കിലും ഒരാള്‍ പോലും വിജയിച്ചില്ല. നിലവിലെ സഭയില്‍ അംഗങ്ങളായ മൂന്ന് വനിതകള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയിലെത്തുന്ന വനിതകള്‍
ഉഷാ വിജയന്‍ (മാനന്തവാടി), കെ.കെ രമ (വടകര), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), വിദ്യ ബാലകൃഷ്ണന്‍ (എലത്തൂര്‍), കെ.എ തുളസി (കോങ്ങാട്), ഗീതാ ഗോപി (നാട്ടിക), ഉമാ തോമസ് (തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), രമ്യാ ഹരിദാസ് (ചിറയിന്‍കീഴ്), ബിന്ദു കൃഷ്ണ (കൊല്ലം), ഒ.എസ് അംബിക (ആറ്റിങ്ങല്‍).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
