ഓപ്പറേഷൻ പി-ഹണ്ടിൽ 100 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

FEBRUARY 5, 2026, 10:28 PM

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 703 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്താകെ 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ 243 ഉപകരണങ്ങൾ പിടിച്ചെടുത്തു. 

ഓൺലൈൻ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറൻസ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് മറ്റുവകുപ്പുകളുമായി മെച്ചപ്പെട്ട ഏകോപനവും ഇന്റലിജൻസ് ശേഖരണവും, കൂടുതൽ ശക്തമായ ഫീൽഡ് എക്സിക്യൂഷൻ എന്നിവയിലൂടെ കൂടുതൽ കാര്യക്ഷമമായിരുന്നു ഓപ്പറേഷൻ P-HUNT-26.1.

ഈ രഹസ്യ എൻഫോഴ്‌സ്‌മെൻ്റിൻറെ ഭാഗമായി, സി.സി.എസ്.സി സെന്റർ സംസ്ഥാനത്തുടനീളമുള്ള 703 സംശയാസ്പദമായ സ്ഥലങ്ങൾ തിരിച്ചറിഞ്ഞു. തുടർന്ന് അതത് ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ രൂപീകരിച്ച 20 ജില്ലാതല ടീമുകൾക്ക് ഏകോപിത വിവരങ്ങൾ നൽകി. സൈബർ സെൽ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഈ സംഘങ്ങൾ ഒരേസമയം സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടത്തി.

vachakam
vachakam
vachakam

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67A, 67B എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഉപകരണത്തിലെ ഉള്ളടക്കത്തിന്റെ ഫോറൻസിക് പരിശോധനയെ തുടർന്നാണ് അറസ്റ്റ് നടന്നത്.

ഈ പതിപ്പിന്റെ ഒരു പ്രധാന സവിശേഷത, കേരള പോലീസ് സൈബർ ഡിവിഷനിൽ നിന്നുള്ള പ്രത്യേക ശാസ്ത്രീയ പരിശീലനം ലഭിച്ച ഒരു സംഘം ഉദ്യോഗസ്ഥരുടെ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണമാണ്. ഇത് കുറ്റവാളികളെ കണ്ടെത്തുന്നതിനപ്പുറം  ഇരകളുടെ രക്ഷ, തിരിച്ചറിയൽ, സംരക്ഷണം എന്നിവയിൽ കൂടുതൽ ഊന്നൽ നൽകാനും  പ്രാപ്തമാക്കി. ബോഡി വോൺ ക്യാമറകൾ, ഡ്രോൺ മോണിറ്ററിങ്, സൈബർ ഫോറൻസിക് വിദഗ്ധരുടെ പങ്കുചേരലും ഓപ്പറേഷൻ്റെ മികവിന് കാരണമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam