തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് വി ഡി സതീശൻ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധവും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
കൂടുതൽ പലിശക്കാണ് കിഫ്ബി വായ്പ എടുക്കുന്നത്. കിഫ്‌ബി സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അഞ്ചുവർഷം നടത്താനുള്ള വികസന ക്ഷേമ പ്രവർത്തനത്തിന്റെ ദിശസൂചികയാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ പറഞ്ഞു.
സാമൂഹ്യ വികസന സൂചിക കുറച്ച് വർഷങ്ങളായി സ്തംഭാനാവസ്ഥയിലാണ്. തൊഴിലില്ലായ്മ ആശങ്കയായി നിലനിൽക്കുന്നു. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധം. വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
