തിരുവനന്തപുരം: കൽപ്പറ്റയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്. വോട്ടെണ്ണൽ അവസാന റൗണ്ടുകളോട് അടുക്കുമ്പോൾ സിദ്ദിഖിൻ്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു.
വോട്ടെണ്ണൽ 17ൽ 13 റൗണ്ട് പിന്നിടുമ്പോൾ മുഴുവൻ റൗണ്ടുകളിലും മേൽക്കൈ സിദ്ദിഖിന് തന്നെ.
ഇതുവരെ 76,978 വോട്ട് സിദ്ദിഖ് നേടിയപ്പോൾ, ആർജെഡി സ്ഥാനാർഥിയായ പികെ അനിൽ കുമാറിന് 40933 വോട്ടുകളും പ്രശാന്ത് മലവയലിന് 15,639 വോട്ടുകളുമാണ് ലഭിച്ചത്.
എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള കൽപ്പറ്റയിൽ 2021ൽ ആദ്യമായി മത്സരത്തിനിറങ്ങിയ സിദ്ദിഖിന് 5,470 വോട്ടുകൾക്കായിരുന്നു വിജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
