ഇംഫാൽ: ഈസ്റ്റർ ഞായറാഴ്ചയായ മാർച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിനെതിരെ വി ഡി സതീശൻ.
മാർച്ച് 30, 31 തീയതികളിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെയാണ് ഉത്തരവിറക്കിയത്.
ഈ സാമ്പത്തിക വർഷത്തിലെ അവസാന ദിനങ്ങളായതിനാൽ സർക്കാർ ഓഫീസിലെ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങൾ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സർക്കാരിന്റെ വിശദീകരണം.
ഈ ഉത്തരവിനെതിരെയാണ് വിഡി സതീശൻ രംഗത്ത് വന്നത്.
ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്