ശബരിമലയിലെ വിവാദങ്ങൾ മനസിനെ വേദനിപ്പിച്ചു,  പ്രതിപ്പട്ടികയിൽ വരാൻ ഒരു സാധ്യതയുമില്ലെന്ന്:  പി.എസ്.പ്രശാന്ത് 

NOVEMBER 15, 2025, 12:16 AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശിൽപം സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.

ഇപ്പോഴത്തെ സംഭവങ്ങളിൽ പ്രതിപ്പട്ടികയിൽ വരാൻ ഒരു സാധ്യതയുമില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ.ജയകുമാർ ശബരിമലയ്ക്ക് ഏറ്റവും അനുയോജ്യനായ ആളാണെന്നും പ്രശാന്ത് വ്യക്തമാക്കി. 

ദ്വാരപാലകശിൽപം സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. കോടതിയെ അറിയിച്ചില്ല എന്നതു പിഴവായി. എന്നാൽ അതു ബോധ്യപ്പെടുത്തിയപ്പോൾ കോടതി തുടർനടപടികൾക്ക് അനുമതി നൽകുകയും ചെയ്തു.  

vachakam
vachakam
vachakam

 ശബരിമലയിലെ എല്ലാ അവതാരങ്ങളെയും പടിക്കുപുറത്തു നിർത്തിയിരുന്നു. അവർക്കു വഴിപ്പെട്ടിരുന്നില്ല. അവതാരങ്ങളെ പുറത്തുനിർത്തുമ്പോൾ ചിലർക്കു വിഷമമുണ്ടാകും. 

‘‘ വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് കാലാവധി പൂർത്തിയാക്കുന്നത്. വിവാദങ്ങൾ മനസിനെ വേദനിപ്പിച്ചു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ മനസിനു വേദനയുണ്ടാകും. അന്വേഷണം പൂർത്തിയായി നിജസ്ഥിതി എല്ലാവർക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam