തിരുവനന്തപുരം : ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ. കാട്ടാക്കടയിലാണ് സംഭവം ഉണ്ടായത്.
കാട്ടാക്കട പൂവച്ചലിൽ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 82കാരിയെ 20 രൂപ നൽകാമെന്നു പറഞ്ഞാണ് പ്രതികൾ വീട്ടിനുള്ളിലേക്ക് കയറ്റിയത്.
തുടർന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ സ്ത്രീ ബഹളം വയ്ക്കുകയായിരുന്നു.
വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണു പിടിയിലായത്.
നാട്ടുകാർ ഓടിയെത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്