മാധ്യമങ്ങൾ തന്റെ പ്രസം​ഗം വളച്ചൊടിച്ച് തെറ്റായ രീതിയിൽ വാർത്ത നൽകി: എം. സ്വരാജ്

FEBRUARY 26, 2026, 11:31 PM

 തിരുവനന്തപുരം: തന്റെ പ്രസം​ഗം മാധ്യമങ്ങൾ  വളച്ചൊടിച്ച് തെറ്റായ രീതിയിൽ വാർത്ത നൽകിയെന്ന്  സിപിഎം നേതാവ് എം. സ്വരാജ്. 

ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് എന്ന രീതിയിൽ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പ്രസം​ഗത്തിൽ എവിടെയാണ് ന്യായീകരണം. ഈ സംഭവം ന്യായീകരിക്കാനോ, ഇത് നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാകുമോ. 

ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, മെഡിക്കൽ നെഗ്ലിജൻസ്.

vachakam
vachakam
vachakam

എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്. ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോയെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇങ്ങനെയൊക്കെയാണ് താൻ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞു. എന്നിട്ടും വാർത്തയിൽ കാണുന്നത് ന്യായീകരിച്ചു എന്നാണെന്നും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam