പത്തനംതിട്ട: കൂടൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് പണം തട്ടിയ പ്രതി കോടതിയിൽ കീഴടങ്ങി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി.
ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. അഭിഭാഷകൻ മുഖേനെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.
കോടതിയിൽ കീഴടങ്ങിയ പ്രതിയെ കൂടൽ പൊലീസിന് കൈമാറും. ഓൺലൈൻ റമ്മി കളിക്കുന്നതിനായാണ് പണം ചെലവഴിച്ചത്. അരവിന്ദിന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്‌കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോഗിക്കുകയായിരുന്നു. ബെവ്‌കോയിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.
31.4 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുർ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതൽ പണം പോയതായി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്