കോട്ടയം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കേരള കോൺഗ്രസ് മാണി വിഭാഗം. കേരള കോണ്‍ഗ്രസ് എം. മത്സരിച്ച പല മണ്ഡലത്തിലും കേരള കോണ്‍ഗ്രസ് എം പിന്നിലാണ്.
ജോസ് കെ മാണി, റോഷി അഗസ്റ്റിന് തുടങ്ങിയ പ്രമുഖരായ നേതാക്കളെല്ലാവരും പിന്നിലാണ്. 12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്.
ഇതില്‍ 11 സീറ്റിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്.
പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും പിന്നിലാണ്. ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, ചാലക്കുടിയില്‍ അഡ്വ ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണ, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്, പിറവത്ത് സാബു കെ ജേക്കബ് എന്നിവരെല്ലാം പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
