കടുത്തുരുത്തി: കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ടു തകർത്ത് 31 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നു.
ബന്ധുവിന്റെ വിവാഹ വേളയിൽ ധരിക്കാനായി ബാങ്ക് ലോക്കറിൽ നിന്നെടുത്ത ആഭരണങ്ങൾ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവർച്ച.
മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.ജെ.ജോയിയുടെ വീട്ടിലാണു കവർച്ച.
ഇരുനില വീട്ടിലെ മുൻവാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ, കട്ടിലിലെ കിടക്കയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ കൈവശപ്പെടുത്തി 5 അലമാരകളും മേശകളും തുറന്നാണു കവർച്ച നടത്തിയത്.
ജോയിയും ഭാര്യ ലിസിയും മകൾ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ 9നു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്