മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

FEBRUARY 25, 2024, 12:37 PM

കോഴിക്കോട്: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വിഷയമാണ് മുസ്ലിം ലീ​ഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച വിഷയം.

മൂന്നാം സീറ്റ് ലീ​ഗിന് ലഭിച്ചില്ലെങ്കിൽ ലീ​ഗ് ഒറ്റയ്ക്ക് മത്സരിച്ചേക്കും എന്ന നിലയിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നിർണ്ണായകമായ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് സമസ്ത. മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്നാണ് സമസ്ത പറയുന്നത്.

vachakam
vachakam
vachakam

 അതേക്കുറിച്ച് പറയേണ്ടത് ലീഗാണെന്നും അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കൂടാതെ പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ലെന്നും സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam