തിരുവനന്തപുരം: യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി നിർത്തുന്ന സ്ഥലങ്ങളും സമയക്രമവും ബസുകളിൽ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവുമായി കെഎസ്ആർടിസി.
ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സർവീസുകളിലാണ് ഈ നിർദ്ദേശം നടപ്പാക്കേണ്ടത്.
ഓർഡിനറി ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. 10 മിനിറ്റിലധികം വൈകി ആരംഭിച്ചാൽ വൈകിയ സമയം ഷെഡ്യൂളിന്റെ പേര് എന്നിവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് നൽകാനെന്നാണ് നിർദ്ദേശം.
ഇതിനായി ബോർഡ് തയാറാക്കണം. ബോർഡ് തയാറാക്കാൻ കാലതാമസം നേരിട്ടാൽ പ്രിൻ്റ് എടുത്ത് ബസിനുള്ളിൽ പ്രദർശിപ്പിക്കണം.
ഇതിനൊപ്പം സർവീസുകൾ വൈകി ആരംഭിക്കുകയാണെങ്കിൽ അത് സംബന്ധിച്ച കാരണങ്ങൾ അതേ ദിവസം രാത്രി 9 ന് മുൻപായി സോണൽ ഓഫീസിലേയ്ക്ക് അയക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്