എറണാകുളം ജില്ലാ ജയിലിലെ  തടവുകാർക്ക് കലാപരിശീലനം

JUNE 4, 2025, 10:14 PM

കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ  തടവുകാർക്ക് ഇനി കലാപരിശീലനത്തിന് അവസരം. 

തടവുകാരുടെ മനസ് ക്രിമിനൽ ചിന്തകളിലേക്ക് പോകാതിരിക്കാൻ തടവറയിൽ പരിശീനമൊരുക്കുകയാണ് അധികൃതർ. 18-നും 21-നും ഇടയിൽ പ്രായമുള്ള യുവ തടവുകാർക്കാണ് കലാപരിശീലനം. 

തൃക്കാക്കര നഗരസഭയും ജയിൽ സാംസ്കാരിക വകുപ്പുകളും ചേർന്ന് നടത്തുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് നഗരസഭയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ്.

vachakam
vachakam
vachakam

എറണാകുളം ജില്ലാ ജയിലിനോട് ചേർന്ന് യുവ തടവുകാരെ പാർപ്പിച്ചിട്ടുള്ള ബോസ്റ്റൽ സ്കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി കലാപരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നൃത്തം, നാടകം, ശിൽപകല, നാടൻപാട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം. 

താത്പര്യമുള്ള എല്ലാ തടവുകാർക്കും പരിശീലനം നൽകും. ആദ്യ ആഴ്ചയിൽ മൂന്ന് ദിവസമാണ് പരിശീലനം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam