ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

JANUARY 22, 2026, 12:31 AM

കൊച്ചി: നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. 

ഇന്നലെ രാവിലെയായിരുന്നു സംഭവം. അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയായിരുന്നു ഇടഞ്ഞത്.

ആനപ്പുറത്തുണ്ടായ മൂന്ന് പേരില്‍ ഒരാള്‍ താഴെ വീണു. ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ചിറിയോടുകയായിരുന്നു.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്നാണ് സൂരജിനെ ചവിട്ടിയത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

  ആനകളുടെ മുന്‍ഭാഗത്ത് നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സൂരജിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam