കര്‍ണാടകയില്‍ ആര്‍ത്തവ ആവധി അനുവദിക്കുന്ന പിരീയഡ്‌സ് ലീവ് പോളിസി 2025 രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നയം ചര്‍ച്ച ചെയ്തത്.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിങ്ങനെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെയും വനിതകള്‍ക്ക് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ത്തവാവധി നയത്തിന് തൊഴില്‍ വകുപ്പ് ഭരണാനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയെന്നോ സ്വകാര്യ മേഖലയെന്നോ നോക്കാതെ എല്ലാ വനിത തൊഴിലാളികള്‍ക്കും നയം ബാധകമാക്കുമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് പറഞ്ഞു.2024ല്‍ ആറ് ആര്‍ത്തവാവധി അനുവദിച്ചിരുന്നെന്നും എന്നാല്‍ പുതിയ നയം പ്രാബല്ല്യത്തില്‍ വരുന്നതോടുകൂടി ആര്‍ത്തവാവധി എല്ലാ മാസത്തേക്കും നീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്