12 വർഷമായി വീട്ടിൽ നിന്നും പുറത്തിറക്കിയില്ല; ഭർത്താവ് മുറിയിൽ പൂട്ടിയിട്ട യുവതിക്ക് രക്ഷകരായത് പൊലീസ്

FEBRUARY 3, 2024, 6:31 AM

ഭർത്താവ് മുറിയിൽ പൂട്ടിയിട്ട യുവതിയെ പൊലീസ് രക്ഷിച്ചതായി റിപ്പോർട്ട്. കർണാടകയിലെ മൈസൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവതിയെ ആഴ്ചകളോളം ആണ് ഭർത്താവ് പൂട്ടിയിട്ടത്. സുമയെന്ന 30കാരിയാണ് ഭർത്താവിന്റെ ക്രൂരതക്ക് ഇരയായത്. 

12 വർഷം മുമ്പ് സന്നയ്യയുമായുള്ള വിവാഹത്തിന് ശേഷം തന്നെ  വീടിന് പുറത്തിറങ്ങാൻ ഇയാൾ അനുവദിച്ചിട്ടില്ലെന്ന് സുമ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ശുചിമുറി വീടിന്റെ പുറത്തായതിനാൽ പ്രാഥമിക കൃത്യങ്ങൾക്കായി പെട്ടിയാണ് ഉപയോ​ഗിച്ചതെന്നും യുവതി പറഞ്ഞു. 

കൂലിപ്പണിക്കാരനായ ഭർത്താവ് ജോലിക്ക് പോകുന്നതിന് മുമ്പ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചയായി പൂർണമായി മുറിയിൽ പൂട്ടിയിടുകയായിരുന്നു. എന്നാൽ ഭർത്താവിനെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് ആ​ഗ്രഹമെന്നും ഇവർ വ്യക്തമാക്കി. യുവാവിന്റെ മൂന്നാമത്തെ ഭാര്യയാണ് സുമ.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam