സ്വയം തട്ടികൊണ്ട് പോയി മാതാപിതാക്കളെ കബളിപിച്ചു യുവതി. രാജസ്ഥാനിൽ ആണ് സംഭവം ഉണ്ടായത്. രാജസ്ഥാനിൽ ആണ് സംഭവം ഉണ്ടായത്. 21 കാരിയായ കാവ്യ ആണ് മാതാപിതാക്കളെ വലിയ പദ്ധതി ആവിഷ്കരിച്ചു പറ്റിച്ചത്.
മകളെ തട്ടിക്കോണ്ടുപോയി 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ പിതാവ് പിന്നീട് ആണ് മകൾ തന്നെ കബളിപ്പിച്ചതാണ് എന്നറിഞ്ഞത്. 21 കാരിയായ മകൾ കാവ്യ രാജസ്ഥാൻ കോട്ടയിലുള്ള കോച്ചിംഗ് സെൻ്ററിൽ നിന്നാണ് കാണാതാകുന്നത്. പോലീസ് അന്വേഷണത്തിൽ തൊട്ടടുത്ത ദിവസം തന്നെ കാവ്യയെ കണ്ടെത്താനും സാധിച്ചു.
എന്നാൽ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകലിലും പണം ആവശ്യപ്പെട്ടതിനും പിന്നിൽ വലിയ പദ്ധതികളാണ് കാവ്യ ആവിഷ്ക്കരിച്ചത്. വിദേശത്തേയ്ക്ക് എങ്ങനേയും പോകുക എന്ന ലക്ഷത്തോടെയാണ് കാവ്യ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. അമ്മയ്ക്കൊപ്പം കോച്ചിംഗ് ക്ലാസിലേയ്ക്കും ഹോസ്റ്റലിലേയ്ക്കും പോയ കാവ്യ മൂന്നാമത്തെ ദിവസം തന്നെ റൂം വെക്കേറ്റ് ചെയ്തിരുന്നു. തന്റെ സുഹൃത്തിനൊപ്പം ഇൻഡോറിലേയ്ക്ക് പോയ ശേഷം പിന്നീട് അവിടെ സുഹൃത്തുക്കൾക്കൊപ്പം തന്നെയായിരുന്നു സ്ഥിര താമസം.
അതേസമയം ഹോസ്റ്റലിലാണെന്നും കോച്ചിംഗിന് പോകുന്നുണ്ടെന്നും ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്ക് കാവ്യ നിരന്തരം ഫോട്ടോ ആയച്ചുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തട്ടികൊണ്ടുപോയെന്ന സന്ദേശം എത്തുന്നത്. വിദേശത്തേയ്ക്ക് പോകാൻ വേണ്ട പണത്തിന് വേണ്ടിയാണ് മകൾ ഇത്തരമൊരു നാടകം കളിച്ചതെന്നാണ് പോലീസ് പറയുന്നത്.
മാർച്ച് 18-നാണ് തൻ്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് രഘുവീർ ധക്കാട് കോട്ട പോലീസിനെ സമീപിക്കുന്നത്. തട്ടിക്കൊണ്ടുപോയവർ തന്നിൽ നിന്ന് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കൈയും കാലും കെട്ടിയ നിലയിലുള്ള മകളുടെ ചിത്രങ്ങൾ അയച്ചുകൊടുത്തതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. കാവ്യയും അവളുടെ ഒരു സുഹൃത്തും വിദേശത്തേക്ക് രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് പണമില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നും സുഹൃത്തിലൊരാൾ പോലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്