ഹൈദരാബാദ്: ജനനനിരക്ക് കൂട്ടാൻ പുതിയ പദ്ധതികളുമായി ആന്ധ്രാപ്രദേശ് സർക്കാർ. വർദ്ധിപ്പിക്കുന്നതിനായി രണ്ടാമത്തെ കുട്ടി മുതൽ ദമ്പതികൾക്ക് 25,000 രൂപ പ്രസവ പ്രോത്സാഹനം നൽകുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.
ജനനനിരക്ക് കുറയുന്നത് തടയുന്നതിനായി ദമ്പതികൾക്ക് ധനസഹായം അടക്കം നിരവധി ആനുകൂല്യങ്ങളുമായി ആന്ധ്ര സര്‍ക്കാര്‍.
രണ്ടിലധികം കുട്ടികൾക്ക് ജൻമം നൽകുന്ന മാതാപിതാക്കൾക്ക് 25000 രൂപ പ്രോത്സാഹന സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദബാബു നായിഡു പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് നിലവിലുള്ള 1.5 ൽ നിന്ന് 2.1 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നായിഡു നിയമസഭയിൽ പറഞ്ഞു.
രണ്ടാമത്തെയോ അതിലധികമോ കുട്ടി ജനിക്കുന്ന സമയത്ത് തന്നെ മാതാപിതാക്കൾക്ക് 25,000 രൂപ നൽകും. ഇതൊരു വലിയ മാറ്റത്തിന് വഴിതെളിക്കും.
നമുക്കിത് നടപ്പിലാക്കാൻ കഴിഞ്ഞാൽ അത് വളരെ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിൽ ജനനനിരക്ക് കുറയുന്നതിലും പ്രായമായവരുടെ എണ്ണം കൂടുന്നതിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് കൂടുതൽ കുട്ടികൾ വേണമെന്ന നയം അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിഎൻബി അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടുന്നു; നിങ്ങളുടെ പേരും പട്ടികയിലുണ്ടോ? കാരണങ്ങൾ വിശദീകരിച്ച് ബാങ്ക്
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2031-ൽ ലോകത്തെ മൂന്നാമത്തെ ശക്തിയാകും
വേനൽച്ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു; വടക്കേ ഇന്ത്യയിൽ കാലാവസ്ഥ മാറുന്നു, വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു