രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയും.
തീവ്രവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കണം. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി.
അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്.
ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച എൽ-70 എയർ ഡിഫൻസ് തോക്കിന്റെ പൂജ ഗുജറാത്തിലെ ഭുജ് മിലിട്ടറി ബേസിൽ നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്