മമതാ ബാനർജിക്കെതിരെയും സ്ഥാനാർത്ഥിയെ നിർത്തും; പശ്ചിമബംഗാളിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്

MARCH 28, 2026, 10:05 PM

ദില്ലി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് കോൺ​ഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 294 സീറ്റുകളിലും മത്സരിക്കുമെന്നും ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ നിന്ന് പിന്മാറില്ലെന്നും കോൺ​ഗ്രസ് അറിയിച്ചു.

എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ നിൽക്കുന്ന ഏതൊരാളും ഞങ്ങൾക്ക് ഒരു വലിയ നേതാവായിരിക്കും. 294 സീറ്റുകളിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും. ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ലെന്നും മിർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, സ്ഥാനാർഥി നിർണയത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ വിശദമായ ചർച്ചകൾ നടത്തിയ ദില്ലിയിൽ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam