പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ചയിൽ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞു.
ഇന്ത്യയിലെ യു.എസ് അംബാസിഡറും ദക്ഷിണ-മധ്യേഷ്യയ്‌ക്കുള്ള പ്രത്യേക പ്രതിനിധിയുമായ സെർജിയോ ഗോർ, ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് എക്സിൽ വിവരങ്ങൾ പങ്കുവച്ചു.
ട്രംപുമായി സംസാരിച്ചു എന്ന വിവരം മോദിയും എക്സിലൂടെ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരുവരും ആശയങ്ങൾ പങ്കുവെച്ചതായും, പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സഹകരിക്കാമെന്ന നിലപാട് കൈക്കൊണ്ടതായും മോദി അറിയിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധനവിതരണത്തിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും സംസാരിച്ചത്. ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ വലിയൊരു വിഹിതം കടന്നു പോകുന്ന പ്രധാന കടൽപാതയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
