മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേര് പറയിപ്പിക്കാന്‍ ശ്രമിക്കുകയും അത് രേഖപ്പെടുത്തിക്കുകയും ചെയ്തതായി മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍.
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ പറയാനാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് പറഞ്ഞു.
ഗൂഢാലോചന സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രജ്ഞാസിങ് ഠാക്കൂര്‍, ലെഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴുപ്രതികളെയും മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വ്യാഴാഴ്ചയാണ് വെറുതേവിട്ടത്.
എന്നെ കൊണ്ട് നേതാക്കളുടെ പേരുകള്‍ പറയിപ്പിച്ചു. അവരുടെ പേരുകള്‍ പറഞ്ഞാല്‍ പീഡിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞുവെന്ന് പ്രജ്ഞാസിങ് വ്യക്തമാക്കി. കോടതി വിധി 'ഭഗവ, സനാതന, രാഷ്ട്ര'ത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"കോൺഗ്രസ് അവരുടെ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച കേസാണിത്. അതിന് യാതൊരു അടിസ്ഥാനവുമില്ല. തീവ്രവാദികളെ പോറ്റുന്ന പാർട്ടിയാണിത്. കോൺഗ്രസിന് ഒരിക്കലും ഒരു ദേശീയ പാർട്ടിയാകാൻ കഴിയില്ല. എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു, പക്ഷേ ഭാവിയിലും രാജ്യത്തിനുവേണ്ടി സാധ്യമായതെല്ലാം ഞാന്‍ ചെയ്തുകൊണ്ടേയിരിക്കും'' പ്രജ്ഞാ സിങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്