അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസം മുമ്പ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ ധാം റെയില്‍വേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ വെളിപ്പിടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്.
Welcome to our Rajbagh Jhelum Riverfront, Srinagar 🌅❤ pic.twitter.com/ZCQRf2Jqya
— Gems of Engineering (@gemsofbabus_) March 21, 2024
വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തു. പിന്നാലെ നടപടിയുമായി റെയില്‍വേ രംഗത്തെത്തി.
തുടർന്ന് സ്റ്റേഷന്‍ വൃത്തിയാക്കാന്‍ കരാര്‍ എടുത്തയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കിയതായി റെയില്‍വേ അറിയിച്ചു. പിന്നലെ അണുവിമുക്തമാക്കിയ സ്റ്റേഷൻ പ്രദർശിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും ഡിആര്‍എമ്മം ലഖ്നൌവിന്‍റെ ഔദ്യോഗിക എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്