സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് വിജയ്

MARCH 10, 2026, 12:04 AM

കരൂർ കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്.

അതേസമയം, ന്യൂഡൽഹിയിൽ ചോദ്യം ചെയ്യലിന് എത്താനാണ് അറിയിച്ചിരുന്നത്. എന്നാൽ അത് ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യം അറിയിച്ചിട്ടുണ്ട്. ഇതിപ്പോൾ മൂന്നാം തവണയാണ് വിജയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. 

സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ മരിച്ചത്. ഏഴുമണിക്കൂറോളം വൈകിയാണ് അന്ന് പരിപാടിയ്ക്കായി വിജയ് എത്തിയത്. വിജയ് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ പലരും തളർന്നു വീണിരുന്നു. എന്നാൽ ഇതിനിടയിലും വിജയ് തന്റെ പ്രസംഗം തുടർന്നു. വലിയ അപകടം ഉണ്ടായിട്ടും താരം തിരികെ ചെന്നൈയിലേക്ക് പോയത് ഉൾപ്പെടെ സിബിഐ അന്വേഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam