ചെന്നൈ: ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവിന്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്.
എംകെ സ്റ്റാലിൽ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ വി വേലു. സംസ്ഥാന പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരിൽ നിന്ന് ഇ വി വേലു 8 ശതമാനം കമ്മീഷൻ വാങ്ങിയതായി തമിഴ്‌നാട് മന്ത്രി ആധവ് അർജുന വെളിപ്പെടുത്തിയിരുന്നു. ഈ കമ്മീഷൻ ആരോപണത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം മുൻ മന്ത്രിയുടെ വസതികളിലും ഓഫീസുകളിലും ഒരേസമയം റെയ്ഡ് ആരംഭിച്ചത്.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം മുൻ ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെതിരെ വിജിലൻസ് ഇത്രയും വേഗത്തിൽ നടപടി സ്വീകരിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
