കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച മദ്രസ അധികൃതര്‍ തകര്‍ത്തതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം. തടിച്ചുകൂടിയ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹല്‍ദ്വാനിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിര്‍മ്മിച്ച മദ്രസ ഹല്‍ദ്വാനിയുടെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.
ഇതിന് പിന്നാലെ ജനക്കൂട്ടം കല്ലേറ് ആരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഒരു ട്രാന്‍സ്ഫോര്‍മര്‍ കത്തിച്ചതിനാല്‍ പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. ജനക്കൂട്ടം ആയുധങ്ങളുമായി ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന്‍ വളഞ്ഞതിനാല്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനില്‍ കുടുങ്ങിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്