ഡൽഹി: വന്ദേഭാരത് ട്രെയിനിൽ നിന്ന് ലഭിച്ച തൈരിൽ പൂപ്പൽ ബാധ. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് വന്ദേ ഭാരതിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തോടൊപ്പം വന്ന തൈരിൽ നിന്ന് പൂപ്പൽ കണ്ടത്.
ഹർഷദ് ടോപ്കർ എന്ന യാത്രക്കാരനാണ് വന്ദേഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം എക്സിൽ പങ്കുവച്ചത്. പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണമെത്തി.
എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്നു യുവാവ്. അമൂലിന്റെ തൈരിലാണ് പൂപ്പലിന്റെ പാട യുവാവ് ശ്രദ്ധിച്ചത്. വന്ദേഭാരതിൽ നിന്ന് ഇത്തരത്തിലുള്ള സർവ്വീസല്ല പ്രതീക്ഷിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു യുവാവിന്റെ ട്വീറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്