അംബാല: അനധികൃത കുടിയേറ്റക്കാരായി എത്തിയ 50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഹരിയാനക്കാരാണ് സംഘത്തിലുള്ളത്. 25 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. ഇവര്‍ ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങി.
നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാന യാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങല ധരിക്കേണ്ടി വന്നതായും പരാതിയും ഉണ്ട്. 35 മുതല്‍ 57 ലക്ഷം രൂപ വരെ ഏജന്റുമാര്‍ക്ക് നല്‍കി കബളിക്കപ്പെട്ടവരാണ് പലരും. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഹരിയാനയില്‍ എത്തിച്ച ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം, യുഎസ് അധികൃതര്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
