ന്യൂഡല്ഹി: പുതിയ വോട്ടര്മാരെ ചേര്ക്കുന്നതിനും മുന്പ് പട്ടികയില് നിന്ന് ഒഴിവാക്കപ്പെട്ടവര്ക്ക് വീണ്ടും അവസരം നല്കുന്നതിനുമായി കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടര് പട്ടിക പുതുക്കല് നടപടികള് ആരംഭിക്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നീക്കം.
ഈ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടര് പട്ടിക നവംബര് 12 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിര്പ്പുകളും പരാതികളും ബോധിപ്പിക്കുന്നതിനായി നവംബര് 12 മുതല് ഡിസംബര് 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളെല്ലാം പരിഹരിച്ച ശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടര് പട്ടിക നിലവില് വരും. എന്നാല് നിലവില് പ്രത്യേക തീവ്ര വോട്ടര് പട്ടിക പുതുക്കല് നടപടികള് പുരോഗമിക്കുന്ന പ്രദേശങ്ങളില് ഈ തീയതികളില് മാറ്റമുണ്ടാകാന് സാധ്യതയുണ്ട്.
കേരളത്തിന് പുറമേ തമിഴ്നാട്, ഉത്തര്പ്രദേശ്, ബിഹാര്, പശ്ചിമ ബംഗാള്, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഢ്, അസം, ഗോവ, മണിപ്പൂര്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആന്ഡമാന് നിക്കോബാര് ദ്വീപുകള് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടര് പട്ടിക പുതുക്കല് പ്രക്രിയ നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
