ദില്ലി : ദില്ലി സ്‌ഫോടനത്തിലെ ചാവേറെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.
പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം കേൾക്കുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് ഉമറിന്റെ സഹോദരി മുസമില അക്തർ പറഞ്ഞു.
മൂന്നുദിവസം മുമ്പ് ഉമർ വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാനമായി കണ്ടത് രണ്ടു മാസങ്ങൾക്കു മുമ്പാണ്. ഉമർ ശാന്ത സ്വഭാവക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ചതെന്നും.
' സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഫരീദാബാദിലാണ് ഉമർ താമസിക്കുന്നതെന്നും ക്രിക്കറ്റിനോട് അവന് വളരെ ഇഷ്ടമായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
