രാജസ്ഥാൻ : രാജസ്ഥാനിലെ ജയ്പൂരിൽ തൊഴിലാളികളുമായി പോയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടുത്തം. അപകടത്തിൽ അച്ഛനും മകളും ഉൾപ്പടെ 2 പേർ വെന്തുമരിച്ചു.നസീം, മകൾ സാഹിനം എന്നിവരാണ് മരിച്ചത്.ബസിലുണ്ടായിരുന്ന 5 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി.
മനോഹർപുരിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. കൊള്ളാവുന്നതിലും അധികം ആളുകൾ ബസിലുണ്ടായിരുന്നു എന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു. ബസിന്റെ മുകളിൽ അമിതമായി ലഗേജുകൾ കയറ്റിയിട്ടുണ്ടായിരുന്നു. 11,000 കിലോവോൾട്ടിന്റെ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അഗ്നിരക്ഷാ സംഘം എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിയ നിലയിലായിരുന്നു.ബസിലുണ്ടായിരുന്ന 25 പേരെ രക്ഷിക്കാനായി എന്നാണ് റിപ്പോർട്ട്. വാഹനത്തിനുള്ളിൽ ധാരാളം എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും അഗ്നിരക്ഷാ സേനാംഗങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
