ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വേളാച്ചേരി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന.
ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ വോട്ടർമാരുള്ള ഒരു നഗര മണ്ഡലമാണിത്. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് മത്സരിക്കാനാണ് വിജയ് പദ്ധതിയിടുന്നത്. നഗര കേന്ദ്രീകൃത മണ്ഡലമായതിനാൽ അദ്ദേഹത്തിന് വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു.
നിലവിൽ വേളാച്ചേരിയിൽ കോൺഗ്രസിന്‍റെ എംഎല്‍എയാണുള്ളത്. വിജയ് തൻ്റെ മാതാപിതാക്കൾ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ ആലോചനകൾ നടന്നത്.വിജയ സാധ്യത മുന്നിൽ കണ്ടാണ് മണ്ഡലം മാറ്റിയത്.
വേളാച്ചേരി മണ്ഡലം പുതിയ പരീക്ഷണങ്ങൾക്ക് ഉത്തമമാണെന്നാണ് പാർട്ടിയുടെ നിഗമനം. കൂടാതെ യുവജനങ്ങൾ, കന്നി വോട്ടർമാർ, സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾ, മാൾ ജീവനക്കാർ, ഗിഗ് ഇക്കോണമി (ഡെലിവറി/ക്യാബ്) തൊഴിലാളികൾ, അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന കുടിയേറ്റക്കാർ, തമിഴ് ഇതര നഗരവാസികൾ എന്നിവരുടെ വലിയൊരു കോട്ടയാണ് വേളാച്ചേരി മണ്ഡലം . സർവ്വേകൾ പ്രകാരം വിജയെ പിന്തുണക്കുന്നവരില്‍ വലിയ വിഭാഗവും ഇവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
