ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയ്ക്കുമേൽ യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിൽ തിരിച്ചടിക്കണമെന്ന് ശശി തരൂർ. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പരസ്പര തീരുവ ചുമത്തിക്കൊണ്ടും ബദൽ വിപണികൾ പര്യവേക്ഷണം ചെയ്തുകൊണ്ടും മോദി സർക്കാർ നിലകൊള്ളണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ ആവശ്യപ്പെട്ടു.
ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി, നിലവിലുള്ള 25 ശതമാനത്തിന് പുറമേ, ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് തരൂരിന്റെ പരാമർശം.
"ഇത് പലവിധത്തിൽ അന്യായമാണെന്ന് ഞാൻ കരുതുന്നു," തരൂർ
പറഞ്ഞു. "ഞങ്ങൾ റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നതിനാലാണ് ആരോപണം. നിയമങ്ങൾ
പാലിച്ചുകൊണ്ട് ഞങ്ങൾ തുറന്ന വിപണിയിൽ ഇത് ചെയ്യുന്നു, വില പരിധി ഞങ്ങൾ
പാലിക്കുന്നു."ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ക്കണമെന്നും ആരുടെയും നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങരുതെന്നും അദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഒരു കക്ഷി നിബന്ധനകള്‍ വെക്കുകയും എതിര്‍ കക്ഷി അത് ചോദ്യം ചെയ്യാതെ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം അംഗീകരിക്കാനാവില്ല. ആ കാലം കഴിഞ്ഞു. 200 വര്‍ഷത്തെ കോളനി വാഴ്ചയ്ക്ക് ശേഷം ഇത്തരം കല്‍പനകള്‍ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി.
യുഎസ് തന്നെ എല്ലാ വര്‍ഷവും റഷ്യയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വളം ഇറക്കുമതി ചെയ്യുന്നുണ്ട്. യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ക്ക് ആവശ്യമായ പല്ലാഡിയം എന്നിവയും യുഎസ് റഷ്യയില്‍ നിന്ന് വാങ്ങുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളില്‍ മാത്രം റഷ്യയില്‍ നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണെന്നും തരൂര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്